
ചരിത്രം അല്‍ബനീസിനെ ഓര്‍മിക്കുന്നത് അദ്ദേഹം എന്തായിരുന്നോ അതിന്‍റെ പേരിലായിരിക്കും. ഇസ്രയേലിനെ ഒറ്റുകൊടുക്കുകയും ഓസ്ട്രേലിയയിലെ ജൂതന്മാരെ ഉപേക്ഷിക്കുകയും ചെയ്ത ദുര്‍ബലനായ രാഷ്ട്രീയക്കാരന്‍ എന്നായിരുന്നു നെതന്യാഹുവിന്‍റ എക്സിലെ പോസ്ററ്. ഇസ്രയേലിലെ തീവ്ര വലതുപക്ഷ നേതാവായ സിംച റോത്ത്മാനെ ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കിയതിനെ തുടര്‍ന്നാണ് നെതന്യാഹുവിന്‍റെ രൂക്ഷ വിമര്‍ശനം. ഇതിനു തിരിച്ചടിയായി പലസ്തീന്‍ അതോറിറ്റിയിലേയ്ക്കുള്ള ഓസ്ട്രേലിയയുടെ പ്രതിനിധികളുടെ വിസ ഇസ്രയേലും റദ്ദാക്കി.
യുഎന്‍ ജനറല്‍ അസംബ്ളിയില്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഓസ്ട്രേലിയ പ്രഖ്യാപിച്ചതു മുതല്‍ ഓസ്ട്രേലിയയും ഇസ്രയേലും തമ്മില്‍ ഭിന്നത രൂക്ഷമായി വരുകയാണ്. ഇസ്രയേലി ഭരണമുന്നണിയിലെ അംഗമായ റോത്ത്മാന്‍ സന്ദര്‍ശനത്തിനു പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പാണ് ഓസ്ട്രേലിയ വിസ റദ്ദാക്കുന്നത്. ഓസ്ട്രേലിയന്‍ ജൂത അസോസിണേയഷന്‍ സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു റോത്ത്മാന്‍റെ സന്ദര്‍ശനറെ ലക്ഷ്യം.

Comments: